الغرباء

ഹഖും ബാത്വിലും

ഇമാം ഔസാഇ റഹിമഹുല്ലായോട് ചോദിക്കപ്പെട്ടു, ഒരു മനുഷ്യന്‍ പറയുന്നു: ഞാന്‍ സുന്നത്തിന്റെ ആളുകളുടെ കൂടെയും ബിദ്അതതിന്റെ ആളുകളുടെ കൂടെയും ഇരിക്കും  . ഇമാം ഓസാഇ റഹിമഹുല്ലാഹ് പറഞ്ഞു: ഇയാള്‍ ഹഖിനും(സത്യത്തിനും) ബാത്വിലിനും ഇടയില്‍ സമത്വം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ആളാണ്‌.  Advertisements

സലഫിയ്യത്ത് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സലഫിയ്യത്ത് , കക്ഷിത്വത്തില്‍ നിന്ന മുക്തമായതാകുന്നു. സലഫിയ്യത്ത് എന്നാല്‍ അതൊരു പാര്‍ട്ടിയല്ല. ആരെങ്കിലും സലഫിയ്യത്ത് എന്ന പേരിനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ സലഫിയ്യത്ത് അതില്‍ നിന്ന് മുക്തമാണ് (അതുമായി സലഫിയ്യത്ത്തിനു ബന്ധമില്ല). സലഫിയ്യത്ത് എന്ന്‍ പറഞ്ഞാല്‍ അത് സലഫുകള്‍ മനസ്സിലാക്കിയ വിശുദ്ധ ഖുര്‍ആന്നും ,സുന്നത്തുമാണ്.

നാല് മൌലിക തത്വങ്ങള്‍ (ഖവാഇദുല്‍ അര്‍ബ’അ)

ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ് റഹിമഹുല്ലാഹ് യുടെ   ഖവാഇദുല്‍ അര്‍ബ’അ(നാല് മൌലിക തത്വങ്ങള്‍ ). നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍. പഠിക്കുക, അമലാക്കുക.. ബാറകല്ലാഹു ഫീകും.. 

തൌഹീദിന്റെ ആളുകളെ ഖവാരിജാക്കുന്നവര്‍

അബ്ദുല്‍ ലതീഫ് ഇബ്നു അബ്ദിര്‍ റഹ്മാന്‍ റഹിമഹുല്ലാഹ് പറഞ്ഞു: ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലായും അതല്ലാത്ത ആളുകളും പറഞ്ഞിട്ടുണ്ട്, ഖബറിനെ ആരാധിക്കുന്നവരും അത്പോലെ തന്നെ അവരുടെ ചില പണ്ഡിതന്മാരും അവര്‍ തൌഹീദിന്റെയും സുന്നത്തിന്റെയും ആളുകളെ ഖവാരിജുകളുടെ ബിദ്അത്തിലേക്കും അവരുടെ മാര്‍ഗത്തിലേക്കും ചേര്‍ത്തിപ്പറയും, ഈ രോഗം മുന്‍കാലത്തെ ഉള്ളതാണ്. 

ഖവാരിജുകളുമായുള്ള സംവാദം

Click Here To Download pdf…

ദീനിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കല്‍

ശൈഖ് റബീ’ ബിന്‍ ഹാദീ ഹഫിളഹുല്ലാഹ് പറഞ്ഞു: ദീനിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കാത്ത ഒരാള്‍ , അതില്‍ തന്നെ ഏറ്റവും അടിസ്ഥാനമായ തൌഹീദ്  അറിയാത്ത ഒരുത്തന്‍ മറ്റുള്ളവരെ നന്നാക്കല്‍ അവന് സാധ്യമല്ല , കാരണം അവന്‍ തന്‍റെ ദീനില്‍ കേടു വന്നവനാണ്, അവന്റെ ബുദ്ധിയിലും ഇസ്ലാമിലുള്ള അവന്റെ കാഴ്ച്ചപ്പാടിലെല്ലാം(അവന്‍ കൊള്ളരുതാത്തവനാണ് ) 

കക്ഷിത്വം(ഹിസ്ബിയ്യത്)

അല്ലാമ അഹ്മദ് നജ്മി റഹിമഹുല്ലാഹ് പറഞ്ഞു : ഹിസ്ബിയ്യത്(കക്ഷിത്വം) എന്നുള്ളത് അത് സ്വയം ബിദ്അത്താണ് , ആരെങ്കിലും ആ കക്ഷിത്വത്തെ തൃപ്തിപ്പെട്ടാല്‍ ,അതിന്‍റെ വാഹനത്തില്‍ കയറി സഞ്ചരിച്ചാല്‍ , അതിന്‍റെ ആളുകളെ സഹായിക്കുകയും ചെയ്‌താല്‍  അവന്‍ ബിദ്അത്തുകാരനാണ്.