Tag Archive | hizbiyya

സലഫിയ്യത്ത് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സലഫിയ്യത്ത് , കക്ഷിത്വത്തില്‍ നിന്ന മുക്തമായതാകുന്നു. സലഫിയ്യത്ത് എന്നാല്‍ അതൊരു പാര്‍ട്ടിയല്ല. ആരെങ്കിലും സലഫിയ്യത്ത് എന്ന പേരിനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ സലഫിയ്യത്ത് അതില്‍ നിന്ന് മുക്തമാണ് (അതുമായി സലഫിയ്യത്ത്തിനു ബന്ധമില്ല). സലഫിയ്യത്ത് എന്ന്‍ പറഞ്ഞാല്‍ അത് സലഫുകള്‍ മനസ്സിലാക്കിയ വിശുദ്ധ ഖുര്‍ആന്നും ,സുന്നത്തുമാണ്.

കക്ഷിത്വം(ഹിസ്ബിയ്യത്)

അല്ലാമ അഹ്മദ് നജ്മി റഹിമഹുല്ലാഹ് പറഞ്ഞു : ഹിസ്ബിയ്യത്(കക്ഷിത്വം) എന്നുള്ളത് അത് സ്വയം ബിദ്അത്താണ് , ആരെങ്കിലും ആ കക്ഷിത്വത്തെ തൃപ്തിപ്പെട്ടാല്‍ ,അതിന്‍റെ വാഹനത്തില്‍ കയറി സഞ്ചരിച്ചാല്‍ , അതിന്‍റെ ആളുകളെ സഹായിക്കുകയും ചെയ്‌താല്‍  അവന്‍ ബിദ്അത്തുകാരനാണ്.