Tag Archive | shaikh rabee

ദീനിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കല്‍

ശൈഖ് റബീ’ ബിന്‍ ഹാദീ ഹഫിളഹുല്ലാഹ് പറഞ്ഞു: ദീനിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിക്കാത്ത ഒരാള്‍ , അതില്‍ തന്നെ ഏറ്റവും അടിസ്ഥാനമായ തൌഹീദ്  അറിയാത്ത ഒരുത്തന്‍ മറ്റുള്ളവരെ നന്നാക്കല്‍ അവന് സാധ്യമല്ല , കാരണം അവന്‍ തന്‍റെ ദീനില്‍ കേടു വന്നവനാണ്, അവന്റെ ബുദ്ധിയിലും ഇസ്ലാമിലുള്ള അവന്റെ കാഴ്ച്ചപ്പാടിലെല്ലാം(അവന്‍ കൊള്ളരുതാത്തവനാണ് )  Advertisements

സുരക്ഷിതമായ ഹൃദയം

ശൈഖ്  റബീ’ ഇബ്ന്‍ ഹാദീ അല മദ്ഖലി ഹഫിളഹുല്ലാഹ് പറഞ്ഞു: ” നീ ചിന്തിക്കണം(നോക്കണം) നിന്‍റെ ഹൃദയം സുരക്ഷിതമാണോ എന്ന്‍ , സുരക്ഷിതമായ ഹൃദയം എന്ന്‍ പറഞ്ഞാല്‍ അത് ശിര്‍ക്കിനോട് യുദ്ധം ചെയ്യുന്ന ഹൃദയമാണ്, അത് അസത്യത്തെ(ബാത്വിലിനെ) തള്ളിക്കളയുന്നതാണ്, അത് സത്യത്തെ(ഹഖ്) സ്വീകരിക്കും, അത് അസത്യത്തെ സകല ശക്തിയുമുപയോഗിച്ച്  തടയും(തള്ളും ), ഇതാണ് സുരക്ഷിതമായ ഖല്‍ബ് (ഹൃദയം).”